ശ്രീ. കെ. മുഹമ്മദ് വൈ സഫിറുള്ള ഐ.എ.എസ്

ശ്രി. കെ മുഹമ്മദ് വൈ സഫിറുള്ള ഐഎഎസ് .

എറണാകുളം ജില്ലയുടെ പുതിയ കളക്ടർ ശ്രീ കെ മുഹമ്മദ് വൈ സഫിറുള്ള 2010 ബാച്ച് ഐഎസ് ഓഫീസറാണ് .തമിഴ്നാട്ടിലെ സേലം ജില്ലയിലെ അമ്മപെട്ട് വിദ്യനഗർ സ്വദേശിയായ അദ്ദേഹം സ്റ്റേറ്റ് ഐ ടി മിഷൻ ഡയറക്ടർ , ഐ ടി ഡിപ്പാർട്മെൻറ് ഡെപ്യൂട്ടി സെക്രട്ടറി ഇ -ഹെൽത്ത് കേരളത്തിൻറെ പ്രൊജക്റ്റ് ഡയറക്ടർ  എന്നീ ചുമതലകൾ മുൻപ് വഹിച്ചിട്ടുണ്ട് .

ഐ ടി ഡിപ്പാർട്മെന്റിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് അക്ഷയ,ഇ -ഡിസ്‌ട്രിക്‌ട് ,ഇ -ഓഫീസ് ,ഇ -പ്രൊക്യൂർമെൻറ് ,സ്റ്റേറ്റ് ഡാറ്റാ സെന്റർ ,ആധാർ ,മൊബൈൽ ഗോവെർണൻസ് ,കമ്പ്യൂട്ടർ എമർജൻസി  റെസ്പോൺസ് ടീം  എന്നീ മുഖ്യ പ്രോജെക്റ്റുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട് .

അദ്ദേഹം ഇടുക്കി ജില്ലയുടെ സബ് കളക്ടറായും പാലക്കാട് ജില്ലയുടെ  അസിസ്റ്റൻറ് കളക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട് .

മുൻ അദ്ധ്യാപകനായ അദ്ദേഹത്തിന്റെ പിതാവിൻറെയും സബീർ ശാരദ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ അമ്മ മെഹതാബ് ബീഗത്തിന്റേയും ആഗ്രഹങ്ങൾ സഫലമാക്കി യുപിഎസ്സി പരീക്ഷയിൽ 55-ാം റാങ്ക് കരസ്ഥമാക്കി.

ബി ഇ ,എം ബി എ ബിരുദധാരിയായ ശ്രീ സഫിറുള്ള സേലം സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ് . അദ്ദേഹത്തിൻറെ ഭാര്യ ആസിയ യസ്മീൻ ,സോഫ്റ്റ്‌വെയർ മേഖലയിൽ ജോലി ചെയ്യുന്നു . സിവിൽ സർവീസിൽ ചേരുന്നതിനുമുൻപ് അദ്ദേഹം ഐ ടി എം, ടിസിഎസ് തുടങ്ങിയ ഐടി കമ്പനികളിൽ അഞ്ച് വർഷത്തോളം ജോലിചെയ്തു.