അടക്കുക

ആർദ്രം

കേരളത്തിൻറെ ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിക്കായുള്ള കേരള സർക്കാരിൻറെ രോഗീ സൗഹൃദ ആശുപത്രി സംരംഭമാണ് ആർദ്രം ദൗത്യം.സർക്കാർ ആശുപത്രികളിലെ ചികത്സ സൗകര്യം വർധിപ്പിക്കുക,പൊതുജനങ്ങൾക്ക് പരമാവധി സൗജന്യ ചികിത്സ ഉറപ്പുവരുത്തുക എന്നിവയാണ് ആർദ്രത്തിലൂടെ ലക്ഷ്യമിടുന്നത് .പ്രാഥമിക ആരോഗ്യകേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളെ രോഗീ സൗഹൃദമാക്കി ഗുണമേന്മയുള്ള ആരോഗ്യ ഗുണമേന്മയുള്ള ആരോഗ്യ സേവനം ഉറപ്പാക്കും.
ആർദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയുടെ പതിനാല് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ 2017 -18 വർഷത്തിൽ കുടുംബാരോഗ്യകേന്ദ്രങ്ങളായി പ്രവർത്തനമാരംഭിച്ചു .മഴുവന്നൂർ ,വാഴക്കുളം ,കോടനാട് ,പായിപ്ര ,കുട്ടമ്പുഴ ,ചേരാനല്ലൂർ ,ഏരൂർ ,കരുമാലൂർ ,ചൊവ്വര ,നായരമ്പലം ,തിരുമാറാടി ,മഞ്ഞപ്ര ,ചെല്ലാനം ,ഗോതുരുത്ത് എന്നീ 14 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി .തൃക്കാക്കര പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാകുന്നതിനായി 2017 -18 പദ്ധതി പ്രകാരം അനുവദിച്ചുവെങ്കിലും ആവശ്യമായ സ്ഥലസൗകര്യമില്ലാത്തതിനാൽ കാക്കനാട് പി എച് സി യെ കുടുംബാരോഗ്യകേന്ദ്രമാക്കുന്നതിന് തീരുമാനിച്ചു.