ബോൾഗാട്ടി

ദിശ

ഹോളണ്ടിനു പുറത്ത് ഡച്ചുകാർ പണികഴിപ്പിച്ചതിൽ ഏറ്റവും പഴക്കമുള്ള കൊട്ടാരമാണ്‌ ഇത്. 1744-ൽ ഒരു ഡച്ച് വ്യാപാരിയാണ്‌ ഈ കൊട്ടാരം നിർമ്മിച്ചത്.പിന്നീട് മനോഹരമായ പുൽത്തകിടി അടക്കം പല പരിഷ്കാരങ്ങളും നടത്തി ഈ കൊട്ടാരം മോടി കൂട്ടപ്പെട്ടു.ഡച്ച് ഗവർണ്ണറുടെ ഔദ്യോഗിക വസതിയായി ഈ കൊട്ടാരം പീന്നീട് ഉപയോഗിക്കാൻ തുടങ്ങി.

1909-ൽ ഈ കൊട്ടാരം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി കൊച്ചി രാജാവ് പാട്ടത്തിനു വാങ്ങി.ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ഗവർണ്ണർമാരുടെ വസതിയായി ഈ കൊട്ടാരം. 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചപ്പോൾ ഈ കൊട്ടാരം ഭാരതീയ ഭരണകൂടത്തിന്റെ ഭാഗമായി.1976-ലാണ്‌ കെ.ടി.ഡി.സി. ഈ കൊട്ടാരം ഏറ്റെടുത്തത്. പിന്നീട് ഇതൊരു ഹോട്ടലായി ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു.മനോഹരമായ ഈ കൊട്ടാരം നിരവധി മലയാളചലച്ചിത്രങ്ങളുടെ ചിത്രീകരണത്തിനും വേദിയായിട്ടുണ്ട്. 2001-ൽ കെ.ടി.ഡി.സി 5.1 കോടി രൂപ ചെലവഴിച്ച് ഈ കൊട്ടാരം പുതുക്കിപ്പണിതു

  • ബോൾഗാട്ടി പാലസ്
  • ബോൾഗാട്ടി പാലസ്.

എങ്ങിനെ എത്താം:

വായു മാര്‍ഗ്ഗം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കൊട്ടാരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ്.

ട്രെയിന്‍ മാര്‍ഗ്ഗം

സമീപ റെയിൽവെ സ്റ്റേഷനുകൾ: എറണാകുളം ജംഗ്ഷൻ, ഏകദേശം 6 കി. മീറ്റർ / എറണാകുളം ടൗൺ, ഏകദേശം 5 കി.മീറ്റർ അകലെ

റോഡ്‌ മാര്‍ഗ്ഗം

ഏറ്റവും അടുത്തുള്ള ബസ് ടെർമിനൽ: എറണാകുളം, ഏകദേശം 5 കി.മീറ്റർ അകലെ