അക്ഷയ
വിവര സാങ്കേതിക രംഗത്തെ അസമത്വം ഇല്ലാതാക്കുക, വിവരസാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ എല്ലാ ജനങ്ങളിലും എത്തിക്കുക എന്നീ ലക്ഷ്യത്തോടെ 2002 നവംബര്‍ 18 ന് മലപ്പുറം ജില്ലയില്‍ തുടക്കംകുറിച്ച അക്ഷയ പദ്ധതി ഇന്ന് കേരളത്തിലെ എല്ലാ നഗര-ഗ്രാമങ്ങളുടേയും സേവനകേന്ദ്രങ്ങളായി മാറികഴിഞ്ഞിരിക്കുന്നു. ഇ-സാക്ഷരതയുടെ വിജയം നല്കിയ ഊര്‍ജത്തില്‍ നിന്നാണ് ഒരുപിടി രണ്ടാംഘട്ട സേവനങ്ങളിലേക്ക് 2004 ല്‍ അക്ഷയ കടന്നത്. കമ്പ്യൂട്ടറിനെക്കുറിച്ചും അതിന്റെ സാദ്ധ്യതകളെക്കുറിച്ചും ബോധമുള്ള ഒരു സമൂഹ സൃഷ്ടിക്കുശേഷം വിവരസാങ്കേതിക വിദ്യയുടെ പ്രയോജനങ്ങള്‍ സമൂഹത്തിന് ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. വൈദ്യുതി ബില്ല് വെള്ളക്കരം ബി.എസ്.എന്‍.എല്‍ ലാന്റ് ഫോണ്‍, മൊബൈല്‍ഫോണ്‍ ബില്ലുകള്‍ എന്നിവ അക്ഷയ കേന്ദ്രത്തില്‍ അടയ്ക്കാവുന്ന ഇ-പേയ്മെന്റ് സംവിധാനം നിലവില്‍ വന്നതോടെ സാധാരണ ജനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളെ സേവനകേന്ദ്രങ്ങളായി കണ്ട് തുടങ്ങി. ഇപ്പോള്‍ അക്ഷയവഴി ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളും അവയ്ക്ക് ഈടാക്കുന്ന ഫീസിന്റെ വിവരങ്ങളും ഇതോടൊപ്പം അടക്കം ചെയ്തിട്ടുണ്ട്.
ഓഫീസ്
ജില്ലാ പ്രോജക്ട് മാനേജർ
അക്ഷയ ഡിസ്ട്രിക്ട് പ്രൊജക്റ്റ് ഓഫീസ് br>
ബി3, അശോക അപാർട്മെന്റ് br>
സിവിൽ സ്റ്റേഷന്റെ മുൻവശം br>
കാക്കനാട് 682030 br>
മൊബൈൽ : +91 9495634111 br>
ടെലിഫോൺ :+ 0484 2422693/2426719
ബന്ധപ്പെട്ട ലിങ്കുകൾ:
www.itmission.kerala.gov.in
www.akshaya.kerala.gov.in