സംസ്ഥാനത്തെ നാണ്യ വിളകളുടെയും ഭക്ഷ്യ വിളകളുടെയും ഉല്പാദനക്ഷമത വര്ദ്ധിപ്പിക്കാനും കര്ഷക ഉന്നമനത്തിനായുളള കര്ഷക ക്ഷേമ പദ്ധതികള്‍ ആവിഷ്ക്കരിക്കുവാനുമാണ് കൃഷി വകുപ്പ് പ്രഥമ പരിഗണന നല്കുന്നത്. കാര്ഷിക വിജ്ഞാന വ്യാപനത്തിലൂടെ നൂതന സാങ്കേതിക വിദ്യകള്‍ കര്ഷകരില്‍ എത്തിക്കുക ഉല്പാദന ഉപാധികളുടെ ഗുണമേന്മ ഉറുപ്പു വരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക കര്ഷകര്ക്ക് വിപണന സൗകര്യം ഉറപ്പു വരുത്തുക എന്നിവയാണ് വകുപ്പിന്റെ പ്രധാന ദൗത്യങ്ങള്‍. അത്യുല്പാദന ശേഷിയുളള വിത്തുകള്‍, ചെടികള്‍, നടീല്‍ വസ്തുക്കള്‍, കീടനാശിനികള്‍ എന്നിവയും കര്ഷ്കര്ക്ക് നല്കുന്നു. കാര്ഷിക ഗവേഷണം, വിദ്യാഭ്യാസം, വ്യാപനം എന്നിവയാണ് കൃഷി വകുപ്പിന്റെ പ്രധാന പ്രവര്ത്തനങ്ങളില്‍ പെടുന്നത്. കൃഷിയെ പോത്സാഹിപ്പിക്കുന്നതിനും മറ്റുമായി വകുപ്പിന് ഫാമുകളും എഞ്ചിനിയറിങ് വിഭാഗവും സ്വന്തമായുണ്ട്. അതിവര്ഷം അനാവര്ഷം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ നേരിടുന്ന കര്ഷകര്ക്ക് യഥാസമയം ദുരിതാശ്വാസ സഹായം ലഭിക്കുന്നതിനും ആവശ്യമായ നടപടികള്‍ കൃഷി വകുപ്പ് സ്വീകരിക്കുന്നുണ്ട്.
ജില്ലാ തലത്തില്‍ ഭരണം നിര്ഹിക്കുന്നത് പ്രിന്സിപ്പല്‍ കൃഷി ഓഫീസറാണ്. അദ്ദേഹത്തിന്റെ സഹായത്തിനായി ഡെപ്യൂട്ടി ഡയറക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് പ്രിന്സിപ്പല്‍ കൃഷി ഓഫീസര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ്, കൃഷി ഓഫീസര്‍, കൃഷി അസിസ്റ്റന്റ്മാര്‍, സീനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ സൂപ്രണ്ട്, ക്ലാര്ക്ക്, ഓഫീസ് അറ്റന്റേസ് എന്നിവരും ഉണ്ട്. കേരള സംസ്ഥാന നെല്‍വയല്‍ തണ്ണീര്ത്തട നിയമം 2008 പ്രകാരം ജില്ലാതല സമിതിയുടെ കണ്വീേനര്‍ പ്രിന്സിപ്പല്‍ കൃഷി ഓഫീസറാണ്.
കൃഷി ഭവനുകളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍
- ഇലക്ട്രിസിറ്റി കണക്ഷന്‍ സര്‍ട്ടിഫിക്കറ്റ്
- കര്‍ഷകര്‍ക്ക് സൗജന്യ വൈദുതി പദതി.
- വിവിധ വിളകള്‍ക്കുള്ള സബ്സിഡികള്‍.
- സംസ്ഥാന ഹോര്‍ടി കളച്ചറല്‍ മിഷന്‍ പതതികള്‍.
- വിവിധ സെന്‍ട്രല്‍ സ്കീം പതതികള്‍.
- നെല്‍ സംഭരണം
- പച്ചതേങ്ങ സംഭരണം
- വീട് വെകുനതിനെ പരിവര്‍ത്തന അനുമതികുള അപേക്ഷയില്‍ കൃഷി ഭവന്‍ മുകാതരം നല്‍കുന്നു.
- കാര്‍ഷിക വിവരസാകേതിക വ്യാപനം.
- കര്‍ഷകര്‍ക്ക് പെന്‍ഷന്‍ വിതരണ്ണം.
- കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ അനുവതിക്കുന്നതിന് അപേക്ഷ പരിശോധന.
- മണ്ണ്‍ പരിശോദനകായി സാമ്പിള്‍ എടുത്ത് കാര്‍ഷിക വിളകനുസരിച്ച് ശുപാര്‍ശ നടത്തുന്നു.
- വളം, വിത്ത്, കിടനശാനി എന്നിവയുടെ വില്പനകുള്ള ലൈസെന്‍സ് വിതരണം.
- നുതന സഗേതികവിദ്യാ കര്‍ഷകരില്‍ എത്തിക്കുന്നു.
- സര്‍കാര്‍ കൃഷി ഫാം നിന്ന് ലഭികുന്ന സേവനങ്ങള്‍.
- സര്‍കാര്‍ ലാബുകളില്‍ നിന്ന് ലഭികുന്ന സേവനങ്ങള്‍.
- രാസവളങ്ങളുടെ ഗുണനിലവാരം പരിശോധന ലാബുകളില്‍ ഇവയുടെ ഗുണനിലവാരം പരിശോധിക്കുന്നു.