അടക്കുക

ജില്ലയെ കുറിച്ച്

എറണാകുളം – വികസന -സംരക്ഷങ്ങൾക്കൊരു മാതൃക 

വടക്ക് തൃശ്ശൂർ ജില്ലയോടും തെക്ക് ആലപ്പുഴ – കോട്ടയം ജില്ലകളോടും പടിഞ്ഞാറ് ലക്ഷദ്വീപിനോടും  അതിർത്തി പങ്കിടുന്ന എറണാകുളം സുദീർഘമായൊരു പൈതൃകത്തിൻറെയും അന്താരാഷ്‌ട്രപ്പെരുമയുള്ള വ്യവസായ – വാണിജ്യ വികസനത്തിൻറെയും അത്ഭുതകരമായ ഒത്തുചേരലാണ്. പുറംനാട്ടുകാർക്ക് എറണാകുളമെന്നാൽ അറബിക്കടലിൻറെ റാണിയായ കൊച്ചിയുടെ ഹൃദയഭാഗമാണ്. ജനനിബിഡമായ എറണാകുളം ജില്ല സാക്ഷരതയിലും വാണിജ്യ – വ്യവസായങ്ങളിലും കേരളം ആർജിച്ച നേട്ടങ്ങളെ പ്രതിനിധീകരിക്കുന്നു .എന്തും ഉൾക്കൊള്ളുന്ന ഒരു സാംസ്ക്കാരിക  കാലാവസ്ഥയും താരതമ്യേന ഉയർന്ന പ്രതിശീർഷാവരുമാനവും ലോകഗതിക്കനുസരിച്ച്  സ്വയം സന്നദ്ധമായ ജനപദവും ചേരുമ്പോൾ എറണാകുളം ഇന്ന് കേരളസമൂഹത്തിൻറെ ഏറ്റവും ആധുനികമായ ഒരു കാലയളവിനെ പ്രതിനിധാനം ചെയ്യുന്നു.