നവകേരള മിഷൻ
Filter Scheme category wise
എഡ്യൂക്കേഷൻ
സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം . ആയിരം സർക്കാർ വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതടക്കമുള്ള സമഗ്രമായ വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ കൊണ്ടുവരികയായിരുന്നു ആദ്യ ഘട്ടത്തിലെ ലക്‌ഷ്യം. അടിസ്ഥാന സൗകര്യങ്ങളിലെ വികസനം മാത്രമല്ല അധ്യാപനത്തിലും പഠനപ്രക്രിയയിലും മാറ്റങ്ങൾ കൊണ്ടുവന്നു .
ലൈഫ്
സമ്പൂർണ പാർപ്പിട പദ്ധതി സംസ്ഥാന ആസൂത്രണ ബോർഡിൻറെ കണക്ക് പ്രകാരം കേരളത്തിൽ ഏകദേശം 4 .32 ലക്ഷം ഭവനരഹിത കുടുംബങ്ങളുണ്ട് .ഇതിൽ തന്നെ 1 .58 ലക്ഷം പേർ ഭൂരഹിതരാണ്.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ ഭൂരഹിതർക്കും വീട് വെച്ചു കൊടുക്കാനും തൊഴിൽ ചെയ്ത ഉപജീവനം നിര്വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഭാഗഭാക്കാകുന്നതിനുള്ള സംവിധാനവും ഒരുക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ദൗത്യമാണ് ലൈഫ് മിഷൻ .
ആർദ്രം
കേരളത്തിൻറെ ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിക്കായുള്ള കേരള സർക്കാരിൻറെ രോഗീ സൗഹൃദ ആശുപത്രി സംരംഭമാണ് ആർദ്രം ദൗത്യം.സർക്കാർ ആശുപത്രികളിലെ ചികത്സ സൗകര്യം വർധിപ്പിക്കുക,പൊതുജനങ്ങൾക്ക് പരമാവധി സൗജന്യ ചികിത്സ ഉറപ്പുവരുത്തുക എന്നിവയാണ് ആർദ്രത്തിലൂടെ ലക്ഷ്യമിടുന്നത് .പ്രാഥമിക ആരോഗ്യകേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളെ രോഗീ സൗഹൃദമാക്കി ഗുണമേന്മയുള്ള ആരോഗ്യ ഗുണമേന്മയുള്ള ആരോഗ്യ സേവനം ഉറപ്പാക്കും. ആർദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയുടെ പതിനാല് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ 2017 -18 വർഷത്തിൽ കുടുംബാരോഗ്യകേന്ദ്രങ്ങളായി പ്രവർത്തനമാരംഭിച്ചു .മഴുവന്നൂർ ,വാഴക്കുളം ,കോടനാട് ,പായിപ്ര ,കുട്ടമ്പുഴ ,ചേരാനല്ലൂർ ,ഏരൂർ ,കരുമാലൂർ ,ചൊവ്വര ,നായരമ്പലം ,തിരുമാറാടി ,മഞ്ഞപ്ര ,ചെല്ലാനം ,ഗോതുരുത്ത് എന്നീ 14 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി .തൃക്കാക്കര…
കളക്ടറുടെ മീറ്റിംഗ് കാര്യപരിപാടികൾ
കളക്ടറുടെ മീറ്റിംഗ് കാര്യപരിപാടികൾ
സ്വീപേർസിന്റെ താത്കാലികമായ സ്ഥാനാവലിപ്പ പട്ടിക
സ്വീപേർസിന്റെ താത്കാലികമായ സ്ഥാനാവലിപ്പ പട്ടിക
ജമാബന്ദി പ്രവർത്തനങ്ങൾ 2009-2015
ജമാബന്ദി പ്രവർത്തനങ്ങൾ 2009-2015