സംസ്കാരവും പൈതൃകവും

കേരളത്തിലെ മിക്കവാറും എല്ലാ നാടൻ കലാരൂപങ്ങളും സാക്ഷാത്കരിക്കാനുള്ള അപൂർവ്വ അവസരമായ ഒരു സാംസ്കാരിക മൽസരമാണ് അത്തച്ചമയം. പത്തുദിവസം നീളുന്ന ഓണം ഫെസ്റ്റിവലിനു തുടക്കം കുറിക്കുന്ന അത്തച്ചമയം മഹത്തായ ഒരു ആഘോഷമാണ്. കാലഘട്ടം : ആഗസ്റ്റ് / സെപ്റ്റംബർ

കാളവയലിൻറെ പേരിൽ പ്രസിദ്ധമായ കാക്കൂർ, തിരുമാറാടി പഞ്ചായത്തിലെ ഒരു ഗ്രാമമാണ്. എറണാകുളം ജില്ലയിൽ നിന്ന് ഏകദേശം 55 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന കാക്കൂരിൽ വെച്ചാണ് കാളപൂട്ട് നടക്കുന്നത് ,കാക്കൂർ കാളവയൽ എന്ന പേരിൽ ഇത് പ്രശസ്തമാണ്. കാലഘട്ടം: ഫെബ്രുവരി - മാർച്ച്

കൊച്ചി നഗരത്തിലെ ഫോർട്ട് കൊച്ചിയിൽ എല്ലാ വർഷവും ഡിസംബർ മാസത്തിലെ അവസാന വാരം കൊച്ചിൻ കാർണിവൽ ആഘോഷിക്കുന്നു. സാധാരണയായി ഡിസംബറിലെ അവസാന രണ്ടാഴ്ച ആരംഭിക്കുന്ന കാർണിവൽ അവസാനിക്കുന്നത് ജനുവരി 1 നാണ്. കാലഘട്ടം: ഡിസംബർ

ഇന്ദിര ഗാന്ധി ബോട്ട് റേസ് എല്ലാ വർഷവും ഡിസംബർ അവസാനവാരം കൊച്ചിയുടെ കായലിൽ അരങ്ങേറുന്നു. ഒരു ജലോത്സവം എന്നതിലുപരി ഉത്സവമായി എല്ലാവർഷവും വള്ളക്കളി നടക്കുന്നു. കാലഘട്ടം: ഡിസംബർ

എറണാകുളം ജില്ലയിലെ ആലുവയിൽ ശിവരാത്രി ആഘോഷിക്കുന്നതിനെ ആലുവ ശിവരാത്രി എന്ന പേരിൽ ദക്ഷിണേന്ത്യയിൽ അറിയപ്പെടുന്നു. മലയാള മാസമായ കുഭത്തിലാണ് (ഫെബ്രുവരി - മാർച്ച് ) ഈ ഉത്സവം നടക്കുന്നത്. കാലഘട്ടം: ഫെബ്രുവരി - മാർച്ച്

നൂറു കണക്കിന് ഭക്തർ ചന്ദനലേപനവും നാണയങ്ങളും നിറച്ച മൺകലശങ്ങളേന്തി തീർത്ഥാടനം ചെയ്യുന്ന കാഴ്ച ചന്ദനക്കുടം എന്ന അനുഷ്ടാനത്തിൽ നമുക്ക് കാണാം. എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റം പള്ളിയിലാണ് ഇത് നടക്കുന്നത്. കാലഘട്ടം: ജനുവരി