അടക്കുക

എറണാകുളം ശിവക്ഷേത്രം

ദിശ

എറണാകുളം ശിവക്ഷേത്രം എറണാകുളം നഗരമദ്ധ്യത്തിൽ, പടിഞ്ഞാറുഭാഗത്തുള്ള കൊച്ചി കായലിലേക്ക് ദർശനം ചെയ്തു സ്ഥിതി ചെയ്യുന്നു. അത്യുഗ്രമൂർത്തിയായ പരമശിവനാണ്‌ മുഖ്യ പ്രതിഷ്ഠ. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളുടെ പട്ടികയിൽ വരുന്ന ക്ഷേത്രമാണിത്.ദർബാർ ഹാൾ ഗ്രൗണ്ടിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മഹാരാജാവിൻറെ ഭരണകാലത്ത് നിർമ്മിക്കപ്പെട്ടതാണ്.ഐതിഹ്യം അനുസരിച്ച്, കൊച്ചി മഹാരാജാവിന്റെ 7 രാജകീയ ക്ഷേത്രങ്ങളിൽ ഒന്നാണിത്, പക്ഷേ ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ് ഇത്.ഈ ക്ഷേത്രത്തിന്റെ ചരിത്രം നഗരത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.പരശുരാമ പ്രതിഷ്ഠിതമായ കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാണിത് കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

  • എറണാകുളം ശിവക്ഷേത്രം
  • എറണാകുളത്തപ്പൻ ക്ഷേത്രം.
  • എറണാകുളം ശിവക്ഷേത്രം.
  • എറണാകുളത്തപ്പൻ ക്ഷേത്രം

എങ്ങിനെ എത്താം:

വായു മാര്‍ഗ്ഗം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള എയർപോർട്ട്. ഇവിടേയ്ക്ക് 35 കിലോമീറ്റർ ദൂരമുണ്ട്.

ട്രെയിന്‍ മാര്‍ഗ്ഗം

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ, എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ, ആലുവ റെയിൽവേ സ്റ്റേഷൻ എന്നിവയാണ് സമീപത്തുള്ള പ്രധാന കേന്ദ്രങ്ങൾ.

റോഡ്‌ മാര്‍ഗ്ഗം

അടുത്തുള്ള ബസ് സ്റ്റോപ്പ് സൗത്ത് അല്ലെങ്കിൽ പള്ളിമുക്ക് ആണ്.ക്ഷേത്രത്തിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ.