അടക്കുക

സംരംഭങ്ങൾ

വിദ്യാഭ്യാസരംഗത്തും സാമൂഹ്യരംഗത്തും ശ്രദ്ധേയമായ വിവിധ പദ്ധതികളാണ് കഴിഞ്ഞ രണ്ടു വര്ഷങ്ങളില് എറണാകുളം ജില്ലയില് നടപ്പാക്കിയത്. കേവലം വിവരശേഖരണമായി വിദ്യാഭ്യാസം മാറാതിരിക്കാനുള്ള മുന്കരുതലുള്ളവയായിരുന്നു ജില്ലയില് നടപ്പാക്കിയ ഇ-ജാഗ്രത, പുതുയുഗം തുടങ്ങിയ പദ്ധതികള്. ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളുടെ കൊഴിഞ്ഞുപോക്ക് തടയാനായി റോഷ്നി എന്ന പേരിലുള്ള പദ്ധതിയും ആവിഷ്കരിച്ചു നടപ്പാക്കി. ജില്ലയില് ഭക്ഷണം ലഭിക്കാതെ വിശന്നിരിക്കുന്നവര് ഉണ്ടാവരുതെന്ന് ഉദ്ദേശിച്ച് ആവിഷ്കരിച്ച നുമ്മ ഊണ് പദ്ധതിയും ശ്രദ്ധേയമാണ്.