അടക്കുക

ഇടപ്പള്ളി സെൻറ് ജോർജ് ഫൊറോനാ പള്ളി

ദിശ

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന റോമൻ കത്തോലിക്ക പള്ളികളിൽ ഒന്നാണ് സെന്റ് ജോർജ്ജ് ഫൊറോന പള്ളി.നഗരത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയുള്ള ഇടപ്പള്ളയിലാണ് ഈ പ്രശസ്ത പള്ളി സ്ഥിതി ചെയ്യുന്നത് .ഇടപ്പള്ളി പള്ളി എന്ന പേരിൽ അറിയപ്പെടുന്ന ഈ ദേവാലയം , എ ഡി 594 ൽ നിർമിക്കപെട്ടതാണ് .എ.ഡി 1080 ൽ,എണ്ണത്തിൽ വളരെയധികം വളർന്ന സഭയെ ഉൾക്കൊള്ളാൻ പഴയ സഭയോട് ചേർന്ന് ഒരു വലിയ പള്ളി നിർമ്മിക്കപ്പെട്ടു.കേരളത്തിലെ ഏറ്റവും വലിയ കത്തീഡ്രൽ ദേവാലയമാണ് ഇടപ്പള്ളി തീർത്ഥാടന പള്ളി.
ഇടപ്പള്ളി സെന്റ് ജോർജിന്റെ അപ്രതീക്ഷിതമായ അത്ഭുതങ്ങൾ മൂലം, കത്തോലിക്കാ സഭ ഈ അത്ഭുത ദേവാലയത്തെ ഒരു നാഷനൽ ഷൃൻ ബസലിക്കയുടെ സ്ഥാനത്തേക്ക് ഉയർത്താൻ തീരുമാനിച്ചു.എല്ലാ വർഷവും ഈ വിശുദ്ധഭൂമിയിൽ 100000+ ജനങ്ങൾ വരുന്നു.

  • ഇടപ്പള്ളി സെൻറ് ജോർജ് ഫൊറോനാ പള്ളി
  • സെൻറ് .ജോർജ് ഫൊറോനാ പള്ളി ,ഇടപ്പള്ളി
  • ഇടപ്പള്ളി സെൻറ് ജോർജ് ഫൊറോനാ പള്ളി.
  • സെൻറ് ജോർജ് ഫൊറോനാ പള്ളി ,ഇടപ്പള്ളി

എങ്ങിനെ എത്താം:

വായു മാര്‍ഗ്ഗം

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.ഏകദേശം 22 കിലോമീറ്റർ ദൂരം.

ട്രെയിന്‍ മാര്‍ഗ്ഗം

എറണാകുളം ജങ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിൽ നിന്ന് 7.5 കി.മീ.

റോഡ്‌ മാര്‍ഗ്ഗം

ഇന്ത്യയുടെ ഏത് ഭാഗത്തുനിന്നും റോഡ് മാർഗം ഇവിടെ എത്തിച്ചേരാം.ദേശീയപാത 47,ദേശീയപാത 17 ഇടപ്പള്ളി ബൈപാസ് ജംഗ്ഷനിൽ ചേരുന്നു. ഇത് മഹാരാഷ്ട്രയിൽ പാൻവേൽ വരെ തുടരുന്നു.