അടക്കുക

ഫോർട്ട് കൊച്ചി

ദിശ

കേരളത്തിലെ എറണാകുളം ജില്ലയിലുള്ള കൊച്ചി നഗരത്തിന്റെ പടിഞ്ഞാറ് ഭാഗമാണ് വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചി. എറണാകുളം നഗരകേന്ദ്രത്തിൽ നിന്നും, റോഡ്‌ മാർഗ്ഗം 12 കി.മീ അകലെയാണിത്. കേരളചരിത്രത്തിന്റെ സുപ്രധാനമായ പങ്ക് ഫോർട്ട് കൊച്ചിക്കുണ്ട്. സാന്റാക്രൂസ് ബസിലിക്ക, തുടങ്ങിയ പല വിനോദസഞ്ചാര ആകർഷണങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്. സെന്റ് ഫ്രാൻസിസ് പള്ളി (വാസ്കോ ഡ ഗാമയെ ആദ്യം അടക്കം ചെയ്ത പള്ളി ), ഡച്ച് സെമിത്തേരി, ചീനവലകൾ, തുടങ്ങിയ പല ചരിത്ര സ്മാരകങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്.

ഇന്ത്യൻ നാവികസേനയുടെ ദ്രോണാചാര്യ എന്ന കപ്പൽ ഫോർട്ട് കൊച്ചിയിലാണ് താവളമുറപ്പിച്ചിരിക്കുന്നത്. മട്ടാഞ്ചേരി കൊട്ടാരം അടുത്താണ്‌. കേരളത്തിലെ ആദ്യത്തെ യൂറോപ്യൻ ടൗൺഷിപ്പ് ആയിരുന്നു ഫോർട്ട് കൊച്ചി.ഫോർട്ട് കൊച്ചിയുടെ വാസ്തുകലാ പാരമ്പര്യം ശ്രദ്ധയോടെ ഇന്നും പരിപാലിച്ചിരിക്കുന്നു. ഫോർട്ട് കൊച്ചി കാർണിവൽ എല്ലാ വർഷവും പുതുവർഷ ദിനത്തിൽ ആഘോഷിക്കുന്നു. ആയിരക്കണക്കിന് ആളുകൾ ഈ കാർണിവൽ കാണാനെത്തുന്നു. ബൈക്ക് റേസുകളും മറ്റ് ആഘോഷ പരിപാടികളും ഈ കാർണിവലിന്റെ ഭാഗമായി നടക്കുന്നു

  • ഫോർട്ട് കൊച്ചിയുടെ മനോഹാരിത
  • ഫോർട്ട് കൊച്ചി
  • ഫോട്കൊച്ചിയിൽ നിന്നുള്ള സൂര്യാസ്തമയദൃശ്യം
  • ഫോർട്ട് കൊച്ചിയിലെ ചീനവലകൾ
  • ഫോർട്ട് കൊച്ചി
  • ഫോർട്ട് കൊച്ചി
  • ഫോർട്ട് കൊച്ചി എറണാകുളം
  • ഫോർട്ട് കൊച്ചിയിൽ നിന്നുള്ള സൂര്യാസ്തമയദൃശ്യം
  • ഫോർട്ട് കൊച്ചിയിലെ ചീനവലകൾ.
  • ഫോർട്ട് കൊച്ചി.

എങ്ങിനെ എത്താം:

വായു മാര്‍ഗ്ഗം

സമീപ വിമാനത്താവളം: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 36.5 കി. മീ.

ട്രെയിന്‍ മാര്‍ഗ്ഗം

സമീപ റെയിൽവേ സ്റ്റേഷൻ: എറണാകുളം ജംഗ്ഷൻ സ്റ്റേഷൻ, ഏകദേശം 12.5 കി. മീ.

റോഡ്‌ മാര്‍ഗ്ഗം

ഫോർട്ട് കൊച്ചി എറണാകുളത്തുനിന്ന് ഫെറി വഴിയാണെങ്കിൽ 15 മിനിറ്റ് അകലെയാണ്.