ചെറായി ബീച്ച്
ദിശകേരളത്തിലെ വാണിജ്യതലസ്ഥാനമായ കൊച്ചിയിൽ നിന്നും 30കിലോമീറ്റർ അകലെയാണ് ചെറായി ബീച്ച് .വൈപ്പിൻ ദ്വീപിന്റെ ഭാഗമാണ് ചെറായി .15 കിലോമീറ്റർ നീളമുള്ള ഈ കടൽത്തീരം ആഴം കുറഞ്ഞതും വൃത്തിയുള്ളതുമാണ് . ഒരുപാട് വിനോദസഞ്ചാരികൾ കടലിൽ നീന്തുവാനും വെയിൽ കായുവാനുമായി ചെറായി കടൽത്തീരത്തെത്തുന്നു .ചിപ്പികളും കായൽ -കടൽ സംഗമവും പലപ്പോഴായി വരുന്ന ഡോള്ഫിനുകളും ഈ കടൽത്തീരത്തിന്റെ ആകർഷണമാണ്.
എങ്ങിനെ എത്താം:
വായു മാര്‍ഗ്ഗം
സമീപ വിമാനത്താവളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 20 കിലോമീറ്റർ
ട്രെയിന്‍ മാര്‍ഗ്ഗം
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: എറണാകുളം ജംഗ്ഷൻ സ്റ്റേഷൻ, 26 കിലോമീറ്റർ
റോഡ് മാര്‍ഗ്ഗം
ഏറ്റവും മികച്ച മാർഗം കൊച്ചി മുതൽ വൈപ്പിൻ ദ്വീപ് വരെ ഫെറി വഴിയും പിന്നീട് ലോക്കൽ ബസിലൂടെ ചെറായി ജംഗ്ഷനിലും എത്തുക എന്നതാണ് . അവിടെ നിന്ന് ചെറായി ബീച്ചിലേക് ഓട്ടോറിക്ഷ ലഭിക്കുന്നതാണ്.