ഹിൽ പാലസ്
ദിശകേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും കൊച്ചിരാജാക്കന്മാരുടെ ഭരണസിരാകേന്ദ്രവുമായിരുന്നു 1865-ൽ തൃപ്പൂണിത്തറയിൽ പണികഴിപ്പിച്ച ഹിൽ പാലസ്.54 ഏക്കറിൽ തദ്ദേശീയ ശൈലിയിലുള്ള 49 കെട്ടിടങ്ങളടങ്ങുന്ന ഈ കൊട്ടാരത്തിൽ ഹിൽ പാലസ് പുരാവസ്തു മ്യൂസിയം, ഹെറിട്ടേജ് മ്യൂസിയം, ഡിയർ പാർക്ക്, ചരിത്രാതീത പാർക്ക്, കുട്ടികളുടെ പാർക്ക് എന്നിവ ഉൾക്കൊള്ളുന്നു. കൊട്ടാരത്തിനു ചുറ്റും നിരവധി ഔഷധസസ്യങ്ങളുണ്ട്.ഇപ്പോൾ മ്യൂസിയമാക്കപ്പെട്ട ഹിൽ പാലസ്, തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നുണ്ട്. കൊച്ചിയിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് ഹിൽ പാലസ്.കൊച്ചി മഹാരാജാവ് തന്റെ സ്വന്തം സമ്പാദ്യമുപയോഗിച്ച് 1865-ൽ പണികഴിപ്പിച്ചതാണ് ഹിൽ പാലസ്.
1980-ൽ കൊച്ചി രാജകുടുംബം ഈ കൊട്ടാരം കേരള സർക്കാറിനു കൈമാറി. പിന്നീട് പുരാവസ്തു വകുപ്പിന്റെ കീഴിലായ ഹിൽ പാലസ് 1986 മ്യൂസിയമാക്കി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. പ്രശസ്തമായ മലയാള ചലച്ചിത്രം മണിച്ചിത്രത്താഴ് ഉൾപ്പെടെ നിരവധി ചലച്ചിത്രങ്ങൾ ഈ കൊട്ടാരത്തിൽ വച്ച് ചിത്രീകരിച്ചിട്ടുണ്ട്. 1991-ലാണ് മ്യൂസിയം തുറന്നു പ്രവർത്തനമാരംഭിച്ചത്. നിലവിലിവിടെ 11 ഗാലറികളുണ്ട്. കൊച്ചി മഹാരാജാവും രാജകുടുംബാംഗങ്ങളും ഉപയോഗിച്ചിരുന്ന വസ്തുക്കൾ, പുരാതനമായ ശിലാഫലകങ്ങൾ, ശിൽപ്പങ്ങൾ, നാണയങ്ങൾ, തുടങ്ങീ നിരവധി വസ്തുക്കൾ മ്യൂസിയത്തിലുണ്ട്.
എങ്ങിനെ എത്താം:
വായു മാര്‍ഗ്ഗം
സമീപ വിമാനത്താവളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 32 കി. മീ.
ട്രെയിന്‍ മാര്‍ഗ്ഗം
സമീപ റെയിൽവെ സ്റ്റേഷൻ: തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ, ഏകദേശം 2 കി. മീ.
റോഡ് മാര്‍ഗ്ഗം
എറണാകുളത്തുനിന്ന് 12 കിലോമീറ്റർ സഞ്ചരിച്ചാൽ ബസ് വഴിയോ ഓട്ടോ റിക്ഷയിലോ എത്തിച്ചേരാം.