തദ്ദേശ സ്വയംഭരണ വകുപ്പ്
പഞ്ചായത്ത് വകുപ്പ്
കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പദ്ധതികളെ കുറിച്ച് പഠനം നടത്തുന്നതിനായി കേന്ദ്ര സര്ക്കാര്‍ 1957 ല്‍ ശ്രീ. ബല്വഗന്ത് റായ് മേത്തയുടെ അദ്ധ്യക്ഷതയില്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും കമ്മിറ്റി ത്രിതല സംവിധാനമുളള ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ടിയുളള ശുപാര്ശ നല്കുകയും ചെയ്തു. ശ്രീ. ബല്വ്ന്ത് റായ് മേത്ത കമ്മിറ്റിയുടെ ശുപാര്ശയെ അടിസ്ഥാനമാക്കി 73-ാം ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്ത് രാജ് സംവിധാനം ഏര്പ്പെടുത്തുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേരളത്തില്‍ 23.04.1994 ല്‍ ത്രിതല സംവിധാനത്തോടുകൂടിയ തദ്ദേശ സര്ക്കാറുകളായി മാറുകയും ചെയ്തു. പഞ്ചായത്ത് രാജ് നിയമം വന്നത്തോടെ 1995 ഒക്ടോബര്‍ 2 മുതല്‍ വരത്തക്കവണ്ണം അധികാരത്തിനോടൊപ്പം വിഭവങ്ങളും ഉത്തരവാദിത്തങ്ങളും വികേന്ദ്രീകരിച്ചു നല്കി. അതോടൊപ്പം അതുമായി ബന്ധപ്പെട്ട ജീവനകാരെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വച്ച് മികച്ച വകുപ്പാണ് നിലവില്‍ പഞ്ചായത്ത് വകുപ്പ്.
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളുടെ വികസനഫണ്ട്, ജനറല്‍ പര്പ്പസ് ഫണ്ട്, മെയിന്റനന്സ് ഫണ്ട് എന്നിവ വിതരണം ചെയ്യുക, ഗ്രാമ പഞ്ചായത്തുകളുടെ വിവിധ ഫണ്ട് വിനിയോഗം, തനത് വരുമാനം തുടങ്ങിയവയുടെ പുരോഗതി നിരീക്ഷിക്കുക, സംസ്ഥാനത്ത് നടക്കുന്ന എല്ലാ ജനന മരണങ്ങളുടെയും വിവാഹങ്ങളുടെയും രജിസ്ട്രേഷന്‍ ഉറപ്പു വരുത്തുക, ഗ്രാമ പഞ്ചായത്തുകളുടെ ബൈലകള്‍ അംഗീകരിക്കുക, ത്രിതല പഞ്ചായത്തുകളിലെ അംഗസംഖ്യ നിശ്ചയിക്കുക തുടങ്ങിയവയാണ് പഞ്ചായത്ത് വകുപ്പിന്റെ പ്രധാന ചുമതലകള്‍.
പഞ്ചായത്ത് വകുപ്പിന്റെ ഭരണപരമായ തലവന്‍ പഞ്ചായത്ത് ഡയറക്ടറാണ്. ജില്ലയില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാണ് തലവന്‍. അദ്ദേഹത്തിനെ സഹായിക്കുന്നതിനായി പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ( ജില്ലാ പെര്ഫോയമന്സ് ഓഡിറ്റ് ഓഫീസര്‍ ), പെര്ഫോ്മന്സ് ഓഡിറ്റ് സൂപ്രവൈസര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, സീനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലാര്ക്ക്, ക്ലാര്ക്ക്, ഓഫീസ് അറ്റന്റ്റേസ് എന്നിവരുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പുകള്ക്ക് മാത്രമായി എഞ്ചിനനീയറിംഗ് വിഭാഗവും പ്രവര്ത്തിക്കുന്നുണ്ട്. ഓരോ ഗ്രാമപഞ്ചായത്തിലും അസ്റ്റിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസ് പ്രവര്ത്തിക്കുന്നുണ്ട്.
ജില്ലയില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് സിവില്‍ സ്റ്റേഷനിലാണ് പ്രവര്ത്തിക്കുന്നത്.
നഗരസഭ / മുനിസിപ്പാലിറ്റി
കേരള പഞ്ചായത്ത് ആക്ട് 1960 ല്‍ നിലവില്‍ വന്നത്തോടെ ഭരണസൗകര്യാര്ത്ഥം ലോക്കല്‍ ബോഡീസ് വകുപ്പിനെ പഞ്ചായത്ത് വകുപ്പായും മുനിസിപ്പല്‍ വകുപ്പായും വിഭജിച്ചു. 1962 ലാണ് മുനിസിപ്പല്‍ വകുപ്പ് രൂപം കൊണ്ടത്. 74-ാം ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്ത് രാജ് സംവിധാനം ഏര്പ്പെടുത്തിയതിനെ തുടര്ന്ന് 1993 ഏപ്രില്‍ തദ്ദേശ സര്ക്കാറുകളായി നഗരസഭകള്‍ നിലവില്‍ വന്നു. കേരളത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലാണ് നഗരകാര്യ ഡയറക്ടറേറ്റ് ഉളളത്. ഈ വകുപ്പ് കേരളത്തിലെ എല്ലാ നഗര സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണം നിര്വഹിക്കുന്നു.