അടക്കുക

മോട്ടോർ വാഹന വകുപ്പ്

1988 ലെ മോട്ടോര്‍ വാഹന നിയമം വകുപ്പ് 213 ലെ നിബന്ധനയ്ക്കനുസൃതമായാണ് മോട്ടോര്‍ വാഹന വകുപ്പ് പ്രവര്‍ത്തിക്കുന്നത്. ( 1988ലെ 59 -ാം കേന്ദ്ര നിയമം ) 1988 ലെ മോട്ടോര്‍ വാഹന നിയമം, 1976 ലെ കേരള മോട്ടോര്‍ വാഹന നികുതി നിയമം, ഈ നിയമങ്ങള്‍ക്കനുസൃതമായി തയ്യാറാക്കിയ ചട്ടങ്ങള്‍ എന്നിവ നടപ്പിലാക്കുന്നതിനായാണ് മോട്ടോര്‍ വാഹന വകുപ്പ് പ്രധാനമായും സ്ഥാപിച്ചിട്ടുളളത്. മോട്ടോര്‍ വാഹനങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ അതാത് കാലങ്ങളില്‍ നടപ്പാക്കുന്ന നയ രൂപീകരണത്തിനും അവയുടെ നടത്തിപ്പിനുമായി കേരള സര്‍ക്കാറിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുളളതാണ് മോട്ടോര്‍ വാഹന വകുപ്പ്.

ജില്ലാ മോട്ടോര്‍ വാഹന വകുപ്പിന്റെ തലവന്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറാണ്. അദ്ദേഹത്തെ സഹായിക്കുന്നതിനായി സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍, സഹ മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ എന്നിവര്‍ എക്സിക്യൂട്ടീവ് വിഭാഗത്തിലും സീനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ സൂപ്രണ്ട്, ഹെ‍ഡ് ക്ലാര്‍ക്ക്, ക്ലാര്‍ക്ക് എന്നിവര്‍ മിനിസ്റ്റീരിയല്‍ വിഭാഗത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്.

വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍

  • മോട്ടോർ വാഹന വകുപ്പ് നിയമം നടപ്പിലാക്കൽ
  • നികുതി, ഫീസ് ശേഖരണം
  • വാഹനങ്ങളുടെ രജിസ്ട്രേഷൻ, പുതിയ ഡ്രൈവിംഗ് ലൈസൻസ്, പെർമിറ്റ് അനുവദിക്കൽ, പെർമിറ്റ് പുതുക്കൽ, ഉടമസ്ഥാവകാശ കൈമാറ്റം, ട്രേഡ് സർട്ടിഫിക്കറ്റ് PUCC, മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ലൈസൻസ്, അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ പരിശോധന, ജപ്‌തി ചെയ്ത വാഹനങ്ങളുടെ വിലനിർണ്ണയം.
  • റോഡ് സുരക്ഷാ പരിപാടികൾ
പദവി അഡ്രസ്സ് ഫോൺ
ഡെപ്യൂട്ടി ട്രാൻസ്പോർട് കമ്മിഷണർ സോണൽ ഓഫീസിൽ II, എൻ ജി ഓ ക്വാർട്ടേഴ്സ് റോഡ് , കുന്നുംപുറം , വാഴക്കാല , കാക്കനാട് , കേരളം 682021 0484 242 3030
റീജിയണൽ ട്രാൻസ്പോർട് ഓഫീസുകൾ
ക്രമ നമ്പർ ആഫീസ് അഡ്രസ്സ് ഫോൺ ഇമെയിൽ
1 എറണാകുളം (കെഎൽ -07) രണ്ടാം നില , സിവിൽ സ്റ്റേഷൻ , കാക്കനാട് , തൃക്കാക്കര പി ഓ , 682030 0484-2422246 kl07[at]keralamvd[dot]gov[dot]in
2 മുവാറ്റുപുഴ (കെഎൽ-17) മിനി സിവിൽ സ്റ്റേഷൻ , പഴയപള്ളി , മടവൂർ പി ഓ , 686669 0485-2814959 kl17[at]keralamvd[dot]gov[dot]in
സബ് റീജിയണൽ ട്രാൻസ്പോർട് ഓഫീസുകൾ
ക്രമ നമ്പർ ആഫീസ് അഡ്രസ്സ് ഫോൺ ഇമെയിൽ
1 ആലുവ (കെഎൽ-41) 6/1293, മിനി സിവിൽ സ്റ്റേഷൻ , ഗുഡ്സ് ഷെഡ് റോഡ് , ആലുവ , എറണാകുളം 683101 0484- 2622006 kl41[at]keralamvd[dot]gov[dot]in
2 അങ്കമാലി (കെഎൽ-63) IIV ബിഎൽഡിങ്സ് , മഞ്ഞപ്പാറ റോഡ് , അങ്കമാലി , എറണാകുളം 683572 0484- 2456333 kl63[at]keralamvd[dot]gov[dot]in
3 കോതമംഗലം (കെഎൽ-44) മൂന്നാം നില , റെവെന്റ് ടവർ , കോതമംഗലം പി ഓ , എറണാകുളം 686691 0485-2826826 kl44[at]keralamvd[dot]gov[dot]in
4 മട്ടാഞ്ചേരി (കെഎൽ-43) ചെമീൻസ് ജംഗ്ഷൻ, തോപ്പുംപടി പി ഓ , കൊച്ചി 682005 0484-2229200 kl43[at]keralamvd[dot]gov[dot]in
5 നോർത്ത് പറവൂർ (കെഎൽ-42) അബുൽ മെമ്മോറിയൽ ഷോപ്പിംഗ് കോംപ്ലക്സ് , പെരുമ്പടനാ , നോർത്ത് പറവൂർ , എറണാകുളം 683513 0484-2442522 kl42[at]keralamvd[dot]gov[dot]in
6 പെരുമ്പാവൂർ (കെഎൽ-40) മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ് , പട്ടാൽ, ഇരിങ്ങോൾ പി ഓ , പെരുമ്പാവൂർ , എറണാകുളം 683548 0484-2525573 kl40[at]keralamvd[dot]gov[dot]in
7 തൃപ്പൂണിത്തുറ(കെഎൽ-39) ഒന്നാം നില , വ്യപാരി വ്യവസായി ബിൽഡിംഗ് , ശ്രീകല തീയേറ്ററിന് സമീപം , വടക്കേക്കോട്ട , തൃപ്പൂണിത്തുറ പി ഓ , എറണാകുളം 682301 0484-2774166 kl39[at]keralamvd[dot]gov[dot]in