അടക്കുക

അടിസ്ഥാന സൗകര്യങ്ങള്‍

 ഒരു കോർപറേഷനും പതിമൂന്ന് മുനിസിപ്പാലിറ്റികളും ഏഴു താലൂക്കുകളുമായി 3608 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന എറണാകുളം ജനവാസം ഏറ്റവും കൂടിയ കേരളത്തിലെ ജില്ലയാണ്.1334 ൽ രൂപം കൊണ്ട വൈപ്പിൻ ദ്വീപ് വികസന സാധ്യതകളുടെ കാര്യത്തിൽ മുൻപന്തിയിൽ ആണുള്ളത്. 1987 ഫെബ്രുവരിയിൽ കോതമംഗലത്തിനടുത്തുള്ള ഇടമലയാറിൽ വൈദ്യുതി ഉത്പാദനം ആരംഭിച്ചു.1997 ജൂൺ 5 ന് ബ്രഹ്മപുരം തെർമൽ പവർ സ്റ്റേഷൻ നിലവിൽ വന്നു. ആരോഗ്യകേന്ദ്രങ്ങളുടേയും ആധുനികവാർത്താ വിനിമയങ്ങളുടേയും കാര്യത്തിൽ എറണാകുളം ജില്ല സമ്പന്നമാണ്.  

വ്യവസായം

വൻകിട -ഇടത്തരം -ചെറുകിട വ്യവസായങ്ങളുടെ പെരുപ്പം കണക്കാക്കിയാൽ എറണാകുളം ജില്ല കേരളത്തിന്റെ വ്യവസായസിരാകേന്ദ്രമാണ്. നിലവിലുള്ളതും വളർച്ചയിലേക്ക് കുതിക്കുന്നതുമായ വ്യവസായപദ്ധതികൾ നഗരത്തിന്റെ ത്വരിതവികസനത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. വൈദ്യുതി, വെള്ളം, കര- ജല- ആകാശ ഗതാഗതം, കടലുമായുള്ള സാമീപ്യം, ബാങ്കിങ് സൗകര്യങ്ങൾ, കൊച്ചിപോർട്ട്, അന്താരാഷ്ട്ര വിമാനത്താവളം തുങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ജില്ലയുടെ അഭിവൃദ്ധിയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. പൊതു- സ്വകാര്യ മേഖലകളിലായി കേരളത്തിൽ ഏറ്റവുമധികം ചെറുകിട. ഇടത്തരം- വൻകിട വ്യവസായ സംരംഭങ്ങൾ എറണാകുളംജില്ലയിലാണുള്ളത്.  സ്പെഷ്യൽ  ഇക്കണോമിക് സോൺ  എന്ന്പേര്മാറ്റിയ കൊച്ചിൻ എക്സ്പോർട്ട്പ്രോസസ്സിംഗ്സോൺ കാക്കനാട്സിവിൽസ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമാണ്. കയറ്റുമതിഉത്പന്നങ്ങളുടെ നിർമാണവും സംസ്കരണവുമാണ് ഈസ്ഥാപനത്തിൽ നടക്കുന്നത്. ഇതുപോലെയുള്ള ഏഴു സോണുകൾ കേന്ദ്രസർക്കാരിന്റെ അധീനതയിൽ ഉണ്ട്.  

എറണാകുളം ചേംബർ ഓഫ് കോമേഴ്‌സ്  1951 മെയ് 12 ന് ആണ് നിലവിൽ  വന്നത്. നഗരത്തിലെ ആറ്  റ്വിപണനസംഘങ്ങളെ ഒന്നിച്ചുചേർത്തു് കൊച്ചിയിലെ വാണിജ്യപ്രമാണിയായിരുന്ന കൊച്ചുണ്ണിസാഹിബാണ്  ചേംബറിന്  രൂപം നൽകിയത്. തുടർന്ന്അദ്ദേഹം അതിന്റെ അധ്യക്ഷനായി .1957 മുതൽഎറണാകുളം ചേംബർ  ഓഫ്  കോമേഴ്‌സ്  ഇന്റർനാഷണൽ ചേംബർ   ഓഫ് കോമേഴ്‌സിന്റെ  ഭാഗമാണ്. 1970 ഡിസംബറിൽ ഈ സ്ഥാപനം  ആൾ  ഇന്ത്യ കൊമേർഷ്യൽ ഫെഡറേഷനുമായി അഫിലിയേറ്റ്ചെയ്‌തു. എറണാകുളത്തിന്റെ വികസനത്തിൽ ചേംബർ  ഓഫ് കോമേഴ്‌സിന്റെ   പങ്കാളിത്തം വളരെ പ്രശംസനീയമാണ്‌.  

പശ്ചിമകൊച്ചിയിൽ  വാണിജ്യസംബന്ധമായ  പ്രവർത്തനങ്ങളെ  നിയന്ത്രിക്കുന്ന ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ്  ജാഗ്രതയോടെ   പ്രവർത്തിച്ചു  വരുന്നു. കൊച്ചി സ്റ്റോക്ക്  എക്സ്ചേഞ്ച്  1978 ൽ  കലൂരിൽ  സ്ഥാപിതമായി. വിവിധ കമ്പനികൾക്ക് ഇതിൽ അംഗത്വമുണ്ട് . സെക്യൂരിറ്റീസ് ആൻഡ്  എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ കീഴിൽ ആണ്  കൊച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവർത്തിച്ചു  വരുന്നത്.

കൂടുതൽ വായിക്കുക …

സാമ്പത്തികം

2017-18 ൽ റവന്യു റിക്കവറിയിലും നികുതിയിലും റെക്കോർഡ് വരുമാനമാണ്  എറണാകുളം ജില്ലയിൽ ഉണ്ടായത്. 92.14 കോടി രൂപയാണ് റവന്യു റിക്കവറി ഇനത്തിൽ ലക്ഷ്യമിട്ടത് . 127.75 കോടി രൂപ  ഇക്കഴിഞ്ഞ സാമ്പത്തിക വര്ഷം ഈ ഇനത്തിൽ  പിരിഞ്ഞു കിട്ടി. 57.97 കോടി രൂപയാണ് പോയ വർഷത്തേക്കാൾ  അധികം ലഭിച്ചത്.  ഭൂനികുതി ഇനത്തിൽ 55.33 കോടി രൂപയാണ് ലക്ഷ്യമിട്ടത്. 2017-18 ൽ 57.11  കോടി രൂപ  ഭൂനികുതി  ആയി പിരിഞ്ഞു കിട്ടി. കഴിഞ്ഞ  വർഷത്തേക്കാൾ 12.34 കോടി രൂപ  അധികവരുമാനം ലഭിച്ചു. റവന്യു റിക്കവറിയിലും നികുതിയിലും പരമാവധി  സംഖ്യ  പിരിഞ്ഞു കിട്ടിയത് കണയന്നൂർ താലൂക്കിൽ നിന്നായിരുന്നു.

വിദ്യാഭ്യാസം

ഗുണനിലവാരത്തിൽ മികച്ചുനിൽക്കുന്ന  ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ എറണാകുളം ജില്ലയുടെ അഭിമാനമാണ്.  ജില്ലയിൽ ഏകദേശം 1037  സ്കൂളുകൾ ,  144  കോളേജുകൾ   , 68  യൂണിവേഴ്സിറ്റികൾ/ ഗവേഷണ-വികസന സ്ഥാപനങ്ങൾ  എന്നിവ  പ്രവർത്തിക്കുന്നുണ്ട്.  1971 ൽ  പ്രവർത്തനം ആരംഭിച്ച കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കമ്പ്യൂട്ടർ സയൻസ് , ഇലക്ട്രോണിക്സ്, ഇൻഡസ്ട്രിയൽ ഫിഷറീസ്, മറൈൻ സയൻസ് , കപ്പൽ നിർമാണത്തിന്റെ സാങ്കേതിക വിജ്ഞാനം , പരിസ്ഥിതി , പോളിമർ  സയൻസ് ,  ടെക്നോളജി എന്നിങ്ങനെ നാനാതരം വിഷയങ്ങളിൽ ബിരുദാന്തര ബിരുദ തലത്തിൽ പരിശീലനം നൽകുന്ന ലോകത്തിലെ മികച്ച സർവ്വകലാശാലകളിൽ ഒന്നാണ്. ശാസ്ത്ര വിഷയങ്ങളിലും , നിയമത്തിലും ഭാഷകളിലും ഉപരിപഠന  സൗകര്യം  ഇവിടെ നൽകിവരുന്നു . 1994 ൽ  പ്രവർത്തനം ആരംഭിച്ച  ശ്രീ  ശങ്കരാചാര്യ  സംസ്‌കൃത സർവകലാശാലയിൽ സംസൃതം കൂടാതെ ഇതര ഭാഷകളിലും ,  മീമാംസയിലും , വേദങ്ങളിലും , പരമ്പരാഗതവും ആധുനികവുമായ നാടക ആവിഷ്കാരങ്ങളിലും , ഇന്ത്യയുടെ ശാസ്ത്രീയ നൃത്തകലകളിലും പ്രാവീണ്യം നേടാൻ തക്കവണ്ണമാണ്  കോർസ്കളും   പഠനപദ്ധതികളും  തയ്യാറാക്കിയിട്ടുള്ളത്.

ശാസ്ത്ര സാങ്കേതിക  വിഷയങ്ങളിലും  സാഹിത്യ സംസ്കാര മണ്ഡലങ്ങളിലും ശ്രദ്ധേയരായ  കേരളീയരിൽ  വളരെപ്പേരും ജില്ലയിലെ പ്രശസ്തമായ സ്കൂളുകളിലോ , കോളേജുകളിലോ ,  സർവ്വകലാശാലകളിലോ വിദ്യാഭാസം നേടിയവരാണ്‌.

ഗതാഗതം