അടക്കുക

ശുചിത്വ മിഷന്‍

മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രാപ്തരാക്കുന്നതിന് വേണ്ട പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനാണ് ശുചിത്വ മിഷന്‍ രൂപീകരിച്ചിട്ടുളളത്. ഗ്രാമപ്രദേശങ്ങളിലെ കേന്ദ്രാവിഷ്കൃത പദ്ധതിയായ സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം പരിപാടി നടപ്പിലാക്കി വന്നിരുന്ന ഏജന്‍സിയായ കേരള ടോട്ടല്‍ സാനിട്ടേഷന്‍ ആന്റ് ഹെല്‍ത്ത് മിഷനും സംസ്ഥാന സര്‍ക്കാറിന്റെ ഖരമാലിന്യ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി വന്നിരുന്ന ഏജന്‍സിയായ ക്ലീന്‍ കേരള മിഷനും സംയോജിപ്പിച്ചുകൊണ്ട് 2008 ല്‍ ശുചിത്വ മിഷന്‍ രൂപീകരിച്ചു. ശുചിത്വ അനുശീലനങ്ങളായ മനുഷ്യവിസര്‍ജ്ജ്യ നിര്‍മ്മാര്‍ജ്ജനം, ഖര-ദ്രവ മാലിന്യ പരിപാലനം, കുടിവെളള ശുചിത്വം, വ്യക്തിഗത-സാമൂഹ്യ-സ്ഥാപന ശുചിത്വം, പരിസര ശുചിത്വം ഇവയില്‍ പൂര്‍ണ്ണ നേട്ടം കൈവരിക്കുക എന്നതാണ് ശുചിത്വമിഷന്റെ ഉദ്ദേശ്യം.

താഴെപ്പറയുന്ന ലക്ഷ്യങ്ങള്‍ മുന്‍നിറുത്തിയുളള പ്രവര്‍ത്തനങ്ങളാണ് മിഷന്‍ നടപ്പില്‍ വരുത്തുന്നത്:

 • ശുചിത്വ പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനുളള വിദഗ്ദ്ധ ഉപദേശം നല്‍കല്‍.
 • ബൃഹത്തായ ഖരദ്രവ മാലിന്യ സംസ്ക്കരണ ശുചിത്വ പ്രോജക്ടുകള്‍ പരിശോധിച്ച് സാങ്കേതിക അംഗീകാരം നല്‍കല്‍.
 • കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വഴി സാമ്പത്തിക സഹായം ലഭിക്കുവാന്‍ കഴിയാത്ത നഗര പ്രദേശങ്ങളിലെ ശുചിത്യ പ്രോജക്ടുകള്‍ക്ക് സംസ്ഥാന ബഡിജറിറില്‍ നിന്നും ആനുപാതികമായി സാമ്പത്തിക വിഹിതം നല്‍കല്‍.
 • ശുചിത്വ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇതര സ്ഥാപനങ്ങളുമായി / വകുപ്പുകളുമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ കൂട്ടിയോജിപ്പിക്കല്‍.
 • ശുചിത്വ പ്രോജക്ടുകളുടെ ഇവാലുവേഷന്‍ പഠനവും റിപ്പോര്‍ട്ടിംഗും.
 • വിപുലനമായ വിവര വിദ്യാഭ്യാസ വിനിമയ പ്രവര്‍ത്തനങ്ങളിലൂടെ ശുചിത്വ ബോധം സൃഷ്ടിച്ചു കൊണ്ട് ആരോഗ്യകരമായ പരിസരം വീടുകളിലും തൊഴിലിടങ്ങളിലും പൊതുയിടങ്ങളിലും ഉറപ്പു വരുത്തി കേരളത്തിന്റെ പരിസ്ഥിതി മെച്ചപ്പെടുത്തുക.
 • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അവയുടെ അനിവാര്യ ചുമതലയില്‍പ്പെട്ട ശുചിത്വ പരിപാലനത്തിന് അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് പ്രാപ്തമാക്കാക്കുക എന്നതും അവ വേഗത്തില്‍ നടപ്പില്‍ വരുത്തി കേരളത്തെ മാലിന്യമുക്ത സംസ്ഥാനമായി മാറ്റിയെടുക്കുന്നതിന് സഹായിക്കുക എന്നതുമാണ് ശുചിത്വ മിഷന്റെ കര്‍ത്തവ്യം.

ശുചിത്വ മിഷന്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ :

 • സ്വഛ് ഭാരത് മിഷന്‍ (ഗ്രാമം)
 • സ്വഛ് ഭാരത് മിഷന്‍ (നഗരം)
 • ശുചിത്വകേരളം ഖര-ദ്രവ മാലിന്യ പരിപാലനം (നഗരം & ഗ്രാമം )
 • നവീന അറവുശാലകള്‍ സ്ഥാപിക്കല്‍
 • ഗ്യാസ് ക്രീമറ്റോറിയം സ്ഥാപിക്കല്‍
 • തണ്ണീര്‍ത്തട സംരക്ഷണം
 • കമ്മ്യൂണിക്കേഷന്‍ & കപ്പാസിറ്റി ഡെവലപ്മെന്റ്
 • സിറ്റി സാനിട്ടേഷന്‍ പ്ലാന്റ്

ബന്ധപ്പെടാനുള്ള വിവരങ്ങൾ

ഡിസ്ട്രിക്ട് കോർഡിനേറ്റർ

ജില്ലാ ശുചിത്വ മിഷൻ
മൂന്നാം നില , പുതിയ ബ്ലോക്ക് , സിവിൽ സ്റ്റേഷൻ
കാക്കനാട്, കേരളം

ബന്ധപ്പെട്ട ലിങ്കുകൾ

www.sanitation.kerala.gov.in
www.mdws.gov.in
www.swachhbharaturban.in