അടക്കുക

ജില്ലാ ആസൂത്രണ ബോര്‍ഡ്

കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് 1976 ല്‍ ജില്ലാ ആസൂത്രണ യൂണിറ്റ് ആരംഭിച്ചിട്ടുളളതാണ്. പിന്നീട് സംസ്ഥാന ആസൂത്രണ ബോര്‍ഡ് വികേന്ദ്രീകരിച്ച് ആസൂത്രണ ഡിവിഷന്‍ ആരംഭിച്ചിട്ടുളളതും 1979 ല്‍ ജില്ലാ ആസൂത്രണ ഓഫീസുകള്‍ നിലവില്‍ വന്നിട്ടുളളതുമാണ്.
ജില്ലാ തല വികസന പദ്ധതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ, ഉപജില്ലാ പദ്ധതികള്‍ സമന്വയിപ്പിച്ച് ജില്ലയുടെ വാര്‍ഷിക പദ്ധതികള്‍ക്ക് രൂപം നല്‍കുകയാണ് ജില്ലാ ആസൂത്രണത്തില്‍ ചെയ്യുന്നത്. ജില്ലയിലെ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനായി ജില്ലാ കളക്ടര്‍ ചെയര്‍മാനായി ജില്ലാ ആസൂത്രണ സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലയിലെ പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാ സമാജികര്‍, സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായി പദ്ധതി നിര്‍വഹണ ഉപദേശക സമിതിയായ ജില്ലാ വികസന സമിതി രൂപീകരിച്ചിട്ടുളളതുമാണ്. എല്ലാ മാസത്തിലും അവസാനത്തെ ശനിയാഴ്ച്ച ജില്ലാ വികസന സമിതി യോഗം ചേരുന്നുണ്ട്. ജില്ലാ ആസൂത്രണ ഓഫീസിന്റെ തലവന്‍ ജില്ലാ ആസൂത്രണ ഓഫീസറാണ്. അവരെ സഹായിക്കുന്നതിനായി ഡെപ്യൂട്ടി ആസൂത്രണ ഓഫീസര്‍, അസിസ്റ്റന്റ് ആസൂത്രണ ഓഫീസര്‍, റിസേര്‍ച്ച് ഓഫീസേഴ്സ്, റിസേര്‍ച്ച് അസിസ്റ്റന്റ്സ്, ജൂനിയര്‍ സൂപ്രണ്ട്മാര്‍, ക്ലാര്‍ക്ക്, ഓഫീസ് അറ്റന്‍റ്റേഴ്സ് എന്നിവരുണ്ട്. എറണാകുളം സിവില്‍ സ്റ്റേഷനിലാണ് ജില്ലാ ആസൂത്രണ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

ജില്ലാ ആസൂത്രണ ബോര്‍ഡ് ആഫീസർ ,എറണാകുളം
അഡ്രസ്സ്: സിവിൽ സ്റ്റേഷൻ, കാക്കനാട്, കാക്കനാട് പി.ഓ, എറണാകുളം 682030
ഫോൺ: 0484 2422290
ഇമെയിൽ: dpoekm[dot]ker[at]nic[dot]in

ജില്ലാ ആസൂത്രണ ഓഫീസില്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍

  • ജനപ്രതിനിധികള്‍, തദ്ദേശ സ്വയം ഭരണ ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങള്‍ സ്വീകരിച്ച് ജില്ലാ പദ്ധതി രൂപീകരിക്കല്‍.
  • പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന നിധിയില്‍ നിന്നുളള പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി നല്‍ക്കലും അവയുെട പുരോഗതി വിലയിരുത്തലും.
  • പശ്ചിമ ഘട്ട വികസന പദ്ധതി പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ക്കുളള കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനായി സഹായം ചെയ്യല്‍, പശ്ചിമ ഘട്ട വികസന പദ്ധതി പ്രാകരമുളള പ്രവര്‍ത്തനങ്ങള്‍ക്കുളള ഭരണാനുമതി നല്‍ക്കല്‍ എന്നിവ.
  • ജില്ലാ വികസന സമിതി യോഗം നടത്തുക.
  • കേന്ദ്രത്തിന്റെ പ്രത്യേക സാമ്പത്തിക സഹായമായ എസ് .എ.പി / എസ് . റ്റി.പി പദ്ധതികളുടെ തെരഞ്ഞെടുക്കല്‍, അംഗീകരിക്കല്‍, ഭരണാനുമതി നല്‍ക്കല്‍, പുരേഗതി വിലയിരുത്തല്‍ എന്നിവ ചെയ്യുന്നു.